തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂർ നഗരത്തിൽ ഇന്ന് പുലികളിറങ്ങും. അഞ്ച് ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. പുലികളിയോടനുബന്ധിച്ച് ഇന്ന് ഉച്ചക്ക് 12 മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.
‘കടുത്ത വർണങ്ങളണിഞ്ഞ പുലിവീരൻമാരും പെൺപുലികളും കുട്ടിപ്പുലികളും തൃശൂർ നഗരത്തെ വളയുന്ന സുന്ദരമായ കാഴ്ചക്കൊപ്പം നാട് ഒന്നാകെ ഇന്ന് പുലിക്കളി ആവേശത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക