അഷ്ടമി രോഹിണി ദിനമായ ആറിന് ദേവസ്വം മേല്പത്തൂർ ഓഡിറ്റോറിയത്തിൽ വൈവിധ്യങ്ങളായ കലാപരിപാടികൾക്ക് തുടക്കം കുറിക്കും.
രാവിലെ 9 മണിക്ക് ഭജൻ, 2ന് നൃത്താവിഷ്കാരങ്ങൾ, അഞ്ചുമണിക്ക് സാംസ്കാരിക സമ്മേളനംഎന്നിവ നടക്കും.
സാംസ്കാരിക സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പുല്ലാങ്കുഴൽ കച്ചേരി, 7.30ന് എംജി ശ്രീകുമാറിന്റെ ഭക്തിഗാനമേള, 10ന് കൃഷ്ണനാട്ടം എന്നിവ നടക്കും.
അഷ്ടമിരോഹിണി ഭാഗവത സപ്താഹം ഇന്ന് വൈകിട്ട് 4.30ന് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക