ബോക്സ് ഓഫീസിലെ വൻ വിജയത്തിന് ശേഷം ഒ ടി ടി യിൽ റിലീസിന് ഒരുങ്ങി രജനീകാന്ത് ചിത്രം ജയിലർ. സെപ്റ്റംബർ ഏഴു മുതൽ ചിത്രം ആമസോൺ പ്രൈമിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ സ്വന്തമാക്കിയ ചിത്രം മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിലായി ഒ ടി ടി യിൽ റിലീസ് ചെയ്യും. ഓഗസ്റ്റ് 10നാണ് സൺ പിക്ചർസിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ജയിലർ തിയേറ്ററുകളിൽ എത്തിയത്.
മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ രജനീകാന്തിനൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ജയിലർ. രജനിയുടെ 169മത് ചിത്രമായ ജയിലറിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് എത്തിയത്. തമന്ന, രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്റോഫ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക