മോഹൻലാലിനെ നായകനാക്കി പ്രിയ താരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രത്തിന് പ്രമോയോ പ്രമോ ഷൂട്ടോ ഉണ്ടാവില്ലെന്ന് പൃഥ്വിരാജ് അറിയിച്ചു. കഴിഞ്ഞ നാലുവർഷമായി മലയാള സിനിമ പ്രേക്ഷകർ കാത്തിരുന്ന ചിത്രത്തെക്കുറിച്ച് പ്രത്യേകിച്ച് വാർത്തകളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള വിവരം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. എമ്പുരാന് പ്രമോയോ പ്രമോ ചിത്രീകരണമോ ഉണ്ടാവില്ലെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പിലൂടെ പൃഥ്വിരാജ് അറിയിച്ചു.
ചിത്രത്തെ സംബന്ധിക്കുന്ന വിവരം പുറത്തുവിട്ടു കൊണ്ട് പൃഥ്വിരാജ് കുറിച്ചത് ഇങ്ങനെ;
“എവിടെനിന്നാണ് ഇത്തരം വാർത്തകൾ വരുന്നത് എന്ന് അറിയില്ല. എമ്പുരാന് ഒരു പ്രമോയോ പ്രമോഷൂട്ടോ ഉണ്ടാവില്ല. എപ്പോഴെങ്കിലും ഷൂട്ടിംഗ് തീയതിയും പ്രോജക്ടിന്റെ മറ്റ് വിശദാംശങ്ങളും പ്രഖ്യാപിക്കാൻ ഞങ്ങൾ പ്ലാൻ ചെയ്യുകയാണ്”.
നടൻ പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന എമ്പുരാൻ എന്ന ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസ് ആണ്. ഉത്തരേന്ത്യയും തമിഴ്നാടും വിദേശ രാജ്യങ്ങളും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ ആകും. ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് വീഡിയോ മുൻപ് പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. വൻ പ്രേക്ഷക സ്വീകരണമാണ് വീഡിയോക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക