പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്രതാരം ആർഎസ് ശിവാജി അന്തരിച്ചു. 66 വയസ്സായിരുന്നു. 80 കളിലെയും 90കളിലെയും കമലഹാസൻ ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർഎസ് ശിവാജി. തമിഴ് താരവും സംവിധായകനുമായ സന്താന ഭാരതി താരത്തിന്റെ സഹോദരനാണ്.
1956ൽ നടനും നിർമ്മാതാവുമായ എം ആർ സന്താനത്തിന്റെ മകനായി ചെന്നൈയിൽ ജനിച്ച ശിവാജി അഭിനയത്തിനു പുറമേ സഹ സംവിധായകൻ, സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായി. പനീർ പുഷ്പങ്ങൾ എന്ന 1981ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ചു. ഈയടുത്ത് കോലമാവ് കോകില,ധാരാള പ്രഭു, സുരാറൈ പോട്രൂ,ഗാർഗി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
കമലഹാസനെ നായകനാക്കി ലോഗേഷ് കനകരാജ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം വിക്രമിലും ആർ എസ് ശിവാജി വേഷമിട്ടിരുന്നു. കഴിഞ്ഞദിവസം റിലീസ് ചെയ്ത യോഗി ബാബു ചിത്രം ലക്കി മാനിലും ആർഎസ്എസ് ശിവാജി അഭിനയിച്ചു. അപൂർവ സഹോദരങ്ങൾ, മൈക്കൾ മദന കാമരാജൻ, അൻപേ ശിവം, ഉന്നൈപ്പോൽ ഒരുവൻ തുടങ്ങിയവയാണ് ശ്രദ്ധേയമായ ശിവാജിയുടെ ചിത്രങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക