തലച്ചോറിനുള്ളിലെ അസാധാരണ കോശങ്ങളുടെ രൂപവത്കരണത്തെ ബ്രെയിൻ ട്യൂമർ എന്ന വാക്കു കൊണ്ട് സൂചിപ്പിക്കുന്നത് .രണ്ട് പ്രധാന തരം ബ്രെയിൻ ട്യൂമറുകൾ ആണ് ഉള്ളത് – മാരകമായ (ക്യാൻസർ) മുഴകൾ, അപകടകരമല്ലാത്ത (ബിനൈ൯) മുഴകൾ.
മസ്തിഷ്ക മുഴകളിൽ അതിജീവിക്കാനുള്ള സാധ്യത
1. ഏതു തരം ട്യൂമർ ആണ്, ട്യൂമറിന്റെ വലുപ്പം, ഉൾപ്പെട്ടിരിക്കുന്ന പ്രദേശം, തുടക്കത്തിലെയുളള കണ്ടെത്തൽ.
2. രോഗിയുടെ പ്രായവും ആരോഗ്യവും.
3. ട്യൂമർ നീക്കം ചെയ്യുന്നതിന്റെ വ്യാപ്തി.
എന്നിവ അനുസരിച്ച് വ്യത്യസ്തമായിരിക്കും
തലച്ചോറിന്റെ പ്രകോപനം മൂലമാണ് ട്യൂമറുകൾ രോഗലക്ഷണങ്ങൾ കാണിക്കുന്നത്.ഇവയുടെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് തലവേദന, ഫിറ്റ്സ്, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ, ഛർദ്ദി, മസ്തിഷ്കത്തിൽ സംഭവിക്കുന്ന ന്യുനത്വം (സെൻസോറിയം കുറയുന്നത്), മാനസികമായ മാറ്റങ്ങൾ എന്നിവയാണ്.
രോഗിക്കു അസഹനീയമായ തലവേദന അനുഭവപ്പെടുന്നു. അത് രാവിലെ
അതീതീവ്രമായി വരികയും ചിലപ്പോൾ ഛർദ്ദിക്കുന്നതോടെ ശമിക്കുകയും ചെയ്യുന്നു. എന്നാൽ ചില അവസരങ്ങളിൽ നടക്കാനോ അല്ലെങ്കിൽ സംസാരിക്കാനോ ഉള്ള ബുദ്ധിമുട്ട് ഉൾപ്പെടാം.
എന്നാൽ എല്ലാ തലവേദനയും ട്യൂമർ കാരണം ആവില്ല.
ഇനി പറയുന്ന അപായസൂചനകൾ കാണുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്:
1. തലവേദന ഇല്ലാത്ത ഒരാൾക്ക് തലവേദന വരാൻ തുടങ്ങിയാൽ, അത് ഗൗരവമായി കാണണം. പുതുതായി രൂപംകൊണ്ട തലവേദനയുടെ തീവ്രത ക്രമേണ വർദ്ധിച്ചുവരുന്നതായി കാണപ്പെടുന്നു. വേദന തികച്ചും ഇടവിടാതെ തന്നെ അനുഭവപ്പെടുന്നു. സാധാരണയായി അധിക സമയത്തും രോഗി കടുത്ത തലവേദനയെ തുടർന്നാണ് രാവിലെ ഉണരുന്നത്.
2. രാവിലെ ഉണരുമ്പോൾ തന്നെ രോഗി അതികഠിനമായി ഛർദ്ദിക്കുന്നു. ഇവിടെ ഛർദിയോടൊപ്പം ഓക്കാനം ഉണ്ടാകില്ല. ഛർദ്ദിക്കുന്നതോടെ തലവേദനയ്ക്ക് താൽക്കാലിക ആശ്വാസം ലഭിക്കുന്നു.
3. പുതിയതായി സംഭവിക്കുന്ന ഫിറ്റ്സ്. ഇത് വ്യത്യസ്ത തരം ആകാം അതായതു ശരീരത്തിന്റെ ഒരു ഭാഗം മാത്രം ഉൾപ്പെടുന്നതരത്തിലോ (കൂടുതൽ പ്രാധാന്യമർഹിക്കുന്നവ) അല്ലെങ്കിൽ മുഴുവൻ ശരീരവും ഉൾപ്പെടുന്ന തരത്തിലോ ആവാം.
4. ബലഹീനത അല്ലെങ്കിൽ മരവിപ്പ്- ക്രമേണ വർദ്ധിക്കുകയും ശരീരത്തിന്റെ ഒരു ഭാഗം അല്ലെങ്കിൽ ഒരു വശo മാത്രം ഉൾപ്പെടുമ്പോൾ.
5. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ പ്രത്യേകിച്ച് ഒപ്റ്റിക് നാഡി (കാഴ്ചയുടെ നാഡി) അല്ലെങ്കിൽ പിറ്റ്യൂട്ടറി ഗ്രന്ഥി എന്നിവ ഉൾപ്പെടുമ്പോൾ.
6. മെമ്മറി പ്രശ്നങ്ങൾ, പെരുമാറ്റ മാറ്റങ്ങൾ, ഭാഷാ പ്രശ്നങ്ങൾ, ആശയക്കുഴപ്പങ്ങൾ മുതലായവ പെട്ടെന്ന് ഉണ്ടാകുന്ന വൈജ്ഞാനിക പ്രശ്നങ്ങൾ സംഭവിക്കുമ്പോൾ.
7. സംസാരത്തിലെ ബുദ്ധിമുട്ട്, ചലനരീതിയിൽ സംഭവിക്കുന്ന പെട്ടെന്നുള്ള അസ്വസ്ഥതകൾ, അസന്തുലിതാവസ്ഥ, ഏകോപനത്തിൽ അല്ലെങ്കിൽ മുഖത്തെ പേശികളുടെ ബലഹീനത എന്നിവ സംഭവിക്കുമ്പോൾ.
ഇങ്ങനെയുള്ള അപകടസൂചനകൾ രോഗിയിൽ കാണുമ്പോൾ എത്രയും പെട്ടെന്ന് ആവശ്യകമായ വൈദ്യസഹായം തേടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക