സംസ്ഥാനത്ത് കഴിഞ്ഞ അധ്യയന വർഷത്തെ സംസ്ഥാന അധ്യാപക പി ടി എ അവാർഡുകൾ പ്രഖ്യാപിച്ചു. ആകെ 20 അധ്യാപകർ പുരസ്കാരത്തിന് അർഹരായി. എൽ പി,യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് 5 അധ്യാപകരും ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് 4 അധ്യാപകരും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു അധ്യാപകനും പുരസ്കാരം കരസ്ഥമാക്കി.
സെപ്റ്റംബർ അഞ്ചിന് പാലക്കാട് നടക്കുന്ന അധ്യാപക ദിനാഘോഷചടങ്ങിൽ മന്ത്രി എം ബി രാജേഷ് പുരസ്കാരങ്ങൾ സമ്മാനിക്കും. ഒന്നാം സ്ഥാനക്കാർക്ക് 5 ലക്ഷം രൂപയും സി എച്ച് മുഹമ്മദ് കോയ എവർറോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടു മുതൽ അഞ്ചുവരെ സ്ഥാനം ലഭിച്ചവർക്ക് യഥാക്രമം 4, 3, 2, 1 ലക്ഷം രൂപ വീതവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക