ഇടുക്കി: രാജകുമാരി ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്. യഥാർത്ഥ വിലയിൽ കൂടുതലായി വിലയിടാക്കി മദ്യം വിൽപ്പന നടത്തിയതായിപരിശോധനയിൽ വ്യക്തമായി.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബില്ല് നൽകാതെ മദ്യം വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. 110 രൂപ വിലയുള്ള ബിയറിന് 140 രൂപയാണ് ഈടാക്കിയിരുന്നത്. ഇത്തരത്തിൽ അനധികൃതമായി ഈടാക്കിയ പണം എത്രയാണെന്ന് കണ്ടെത്താൻ പരിശോധന നടക്കുകയാണ്. കോട്ടയം വിജിലൻസ് യൂണിറ്റ് ആണ് പരിശോധന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക