പിണറായി സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് അവകാശവാദങ്ങൾക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിച്ചതെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം.പി പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച സിപിഎമ്മിന് ഒരു മത്സരം പോലും കാഴ്ചവയ്ക്കാനുള്ള ശേഷി ഇപ്പോഴില്ല.
തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും പുതുപ്പള്ളിയിൽ അതിഥികളായി എത്തിയിട്ട് മടങ്ങി. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ട് വൻ പൊലീസ് സന്നാഹത്തിൽ നിന്നാണ് മുഖ്യമന്ത്രി സംസാരിച്ചത്. സിപിഐഎം നാളിതുവരെ ചെയ്ത ദുഷ്പ്ര പ്രവർത്തികൾക്ക് പകരം ചോദിക്കാൻ ഉമ്മൻചാണ്ടിയുടെ അദൃശ്യ സാന്നിധ്യവും പുതുപ്പള്ളിയിൽ ഉണ്ടെന്നും സുധാകരൻ കൂട്ടിച്ചർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക