ജി20 ഉച്ചകോടിക്കായി ഡൽഹിയിലെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും.
സെപ്റ്റംബർ ഏഴിന് ബൈഡൻ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. എട്ടിന് ഇരുവരും തമ്മിലുള്ള ചർച്ച നടക്കും.
9,10 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡൽഹിയിൽ എത്തുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക