അവതാരകയായി വന്ന് ആരാധകരുടെ മനം കവർന്ന് പിന്നീട് ബിഗ് സ്ക്രീനിലേക്ക് ചുവടുവച്ച താരമാണ് രജിഷ വിജയൻ. ചുരുങ്ങിയ കാലയളവിൽ തന്നെ മികവുറ്റ കഥാപാത്രങ്ങൾ രജിഷയെ തേടിയെത്തി. മലയാളത്തിൽ മാത്രമല്ല, തമിഴിൽ സൂര്യക്കും ധനുഷിനുമൊപ്പവും രജിഷ വേഷമിട്ടു.
കേന്ദ്ര കഥാപാത്രങ്ങളായി തന്നെ സിനിമകളിൽ തിളങ്ങുവാൻ സാധിച്ചു എന്നതാണ് രജിഷ വിജയന്റെ കരിയറിലെ തന്നെ നേട്ടം.
മികവുറ്റ വേഷങ്ങൾ ആരാധകരെയും രജിഷയ്ക്ക് ധാരാളമുണ്ടാക്കി. ഏത് വിധത്തിലുമുള്ള വേഷങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്ന് രജിഷ തന്റെ അഭിനയം കൊണ്ട് തെളിയിച്ചു.
തന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലും താരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ പച്ച നിറത്തിലുള്ള വസ്ത്രത്തിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക