ലോകത്താകെ ആരാധകരുള്ള നടനാണ് രജനികാന്ത്. ആക്ഷൻ കിങ്ങിന് ഇപ്പോഴും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്.
ജയിലർ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി മാറുകയാണ് രജനികാന്ത്. ഓഗസ്റ്റ് 10നാണ് ജയിലര്‍ പ്രദർശനത്തിനെത്തിയത്.
ചിത്രം 22 ദിവസം കൊണ്ട് 328 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം സ്വന്തമാക്കിയത് എന്നാണ് കണക്കുകൾ. ആഗോള തലത്തില്‍ 650 കോടിയും സ്വന്തമാക്കിയിട്ടുണ്ട്.
സണ്‍ ഗ്രൂപ്പിന്റെ ഉടമയായ കലാനിധി മാരന് താരത്തിന് 1.24 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യൂ എക്സ് 7 സമ്മാനമായി നല്‍കിയിരുന്നു.
അതോടൊപ്പം തന്നെ രജനികാന്തിന് കലാനിധി മാരന് കൈമാറിയ കവറില്‍ 100 കോടി രൂപയുടെ ഒറ്റ ചെക്ക് അടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക