കിഫ്ബിയുടെ പുതിയ പദ്ധതികളുടെ പ്രഖ്യാപനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സർക്കാർ ഒഴിവാക്കി.
മന്ത്രി കെ.എൻ ബാലഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു പുതിയ പദ്ധതികൾ അംഗീകരിച്ചത്. കോട്ടയം ജില്ലയ്ക്കായി അനുവദിച്ച പദ്ധതികളും ഇതിലുണ്ടായിരുന്നു.
വാർത്താസമ്മേളനം വിളിച്ചു ചേർത്ത് പദ്ധതികൾ പ്രഖ്യാപിക്കുവാൻ ആദ്യം ആലോചിച്ചെങ്കിലും പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാകുമെന്ന വിലയിരുത്തൽ വന്നതോടെ ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക