കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ചായ ആണ് ഉള്ളി കൊണ്ടുള്ള ചായ. അധികമാരും കേള്‍ക്കാന്‍ സാധ്യതയില്ലാത്ത ഒരു ചായ ആണ് ‘ഒനിയന്‍ ടീ’ അഥവാ ഉള്ളി/സവാള കൊണ്ട് തയ്യാറാക്കുന്ന ചായ. ഇവ തയ്യാറാക്കാനായി ആദ്യം വലിയ ഉള്ളി അരമുറി എടുത്ത് തൊലി കളഞ്ഞ ശേഷം ഒരു കപ്പ് വെള്ളത്തില്‍ നന്നായി തിളപ്പിക്കുക. വെള്ളം തിളച്ചുകഴിഞ്ഞ ശേഷം ഇത് അരിച്ചെടുത്ത് അല്പം തേനും ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഇതോടെ ഉള്ളിച്ചായ റെഡി.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഉള്ളിച്ചായ കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വൈറല്‍- ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കാനും ഉള്ളി ചായ സഹായിക്കും.
തൊണ്ടവേദനയുള്ളപ്പോള്‍ അതിന്റെ വിഷമതകളകറ്റാനും കഫക്കെട്ടിന് ആശ്വാസം പകരാനും ചുമയ്ക്കും പ്രധാനമായും ഉള്ളിച്ചായ ഉപകാരപ്പെടുന്നതെന്ന്. വിറ്റാമിന്‍-ബി, സി, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിങ്ങനെ ശരീരത്തിന് ഗുണകരമാകുന്ന പല ഘടകങ്ങളുടേയും സ്രോതസാണ് ഉള്ളി. അതിനാല്‍ ഉള്ളിച്ചായ ഡയറ്റിന്റെ ഭാഗമാക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക