പല ഭക്ഷണവും പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ എന്ന സംശയം എപ്പോഴും ഉയരാറുണ്ട്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് സംശയം ഉള്ളതാണ് പഴങ്ങള്‍ കഴിക്കാമോ എന്നത്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങള്‍ കഴിക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. അതിനാല്‍ ആപ്പിള്‍, പേരയ്ക്ക, പപ്പായ, നാരങ്ങ തുടങ്ങിയ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട പഴങ്ങള്‍….
മാമ്പഴം, ചക്ക, നേന്ത്രപ്പഴം, മുന്തിരി തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് മിതമായ അളവില്‍ മാത്രം കഴിക്കുന്നതാണ് നല്ലത് എന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക