ഇപ്പോൾ എല്ലാവരും ചെയ്യുന്ന ഒന്നാണ് മുടി കളർ ചെയ്യുക എന്നത്. മുടി കളർ ചെയ്ത സ്റ്റൈലായി നടക്കുന്നവരെ കാണുമ്പോൾ നിങ്ങൾക്കും കളർ ചെയ്യുവാൻ തോന്നാറില്ലേ. അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ അതിന് പണച്ചെലവൊന്നും ഇല്ല കേട്ടോ. നമുക്ക് തന്നെ കളർ ചെയ്യാം.
അതിനായി രണ്ട് കപ്പ് ഹെന്ന പൗഡർ, തേയില വെള്ളം, ഒരു നാരങ്ങയുടെ നീര്, രണ്ട് സ്പൂൺ കാപ്പിപ്പൊടി, ഒരു കപ്പ് ബീറ്റ്റൂട്ട് നീര് എന്നിവ നന്നായി മിക്സ് ചെയ്യുക.
കുഴമ്പ് രൂപത്തിലുള്ള ഈ മിശ്രിതം ഒരു രാത്രി മുഴുവൻ വെച്ചതിനുശേഷം പിറ്റേന്ന് തലയിൽ പുരട്ടാം. മുടിയിൽ നന്നായി പുരട്ടി രണ്ടുമൂന്നു മണിക്കൂറിനു ശേഷം കഴുകി കളയാം.
പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത പ്രകൃതിദത്തമായ ഹെയർ കളറാണിത്. ഇന്ന് തന്നെ തയ്യാറാക്കിയാലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക