യുവ വനിതാ ഡോക്ടറെ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ ഡോക്ടർ മനോജിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകളോടുള്ള ലൈംഗിക അതിക്രമ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2019 എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു അതിക്രമം നടന്നത്.
2019ൽ ഹൗസ് സർജൻസി ചെയ്യുന്ന കാലത്ത് ഒരു സീനിയർ ഡോക്ടർ തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തതായി വനിതാ ഡോക്ടർ സമൂഹ മാധ്യമത്തിൽ തുറന്നുപറഞ്ഞിരുന്നു. തുടർന്ന് വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറിൽനിന്ന് ഇ മെയിൽ വഴി വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക