കെഎസ്ആർടിസി സർവീസുകളുടെ സമയം പുതുക്കി നിശ്ചയിച്ചതായി എയർപോർട്ട് ഡയറക്ടറാണ് അറിയിച്ചത്.
കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ സർവീസ് നടത്തുന്ന നാല് കെഎസ്ആർടിസി ബസുകളാണ് വിമാനത്താവളത്തിൽ എത്തുന്നത്.
സമയ പട്ടിക : കോഴിക്കോട്ട് നിന്ന് പുലർച്ചെ 4.30ന് പുറപ്പെട്ട് 5.15ന് വിമാനത്താവളത്തിലെത്തും. തുടർന്ന് പാലക്കാട്ടേക്ക് പുറപ്പെടും.
കോഴിക്കോട്ട് നിന്ന് രാത്രി 11.15ന് പുറപ്പെടുന്ന ബസ് രാത്രി 12ന് വിമാനത്താവളത്തിൽ എത്തിയശേഷം പാലക്കാട്ടേക്ക് പുറപ്പെടും.
പാലക്കാട്ട് നിന്ന് രാത്രി 7.40ന് പുറപ്പെട്ട് 11ന് വിമാനത്താവളത്തിൽ എത്തി കോഴിക്കോട്ടേക്ക് പുറപ്പെടും.
പാലക്കാട്ടു നിന്ന് രാത്രി 9ന് പുറപ്പെടുന്ന ബസ് 12.20ന് വിമാനത്താവളത്തിൽ എത്തി കോഴിക്കോട്ടേക്ക് പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക