ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതി മരിച്ചു. മൂന്നുവയസ്സുള്ള മകനെ കാണാതായി. വെണ്മണി സ്വദേശി ആതിര ആണ് മരിച്ചത്. കാണാതായ മകന് കാശിനാഥന് വേണ്ടി തെരച്ചില്‍ ആരംഭിച്ചു.
മാവേലിക്കര കൊല്ലക്കടവില്‍ വെച്ചാണ് അപകടം നടന്നത്. അഞ്ചുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് ആറ്റിലേക്ക് മറിഞ്ഞത്. മൂന്നുപേരെ രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക