മലപ്പുറം: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥി പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു. ചീക്കോട് കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ അഹമ്മദ് കബീർ ആണ് മരിച്ചത്. ഉച്ചക്ക് മദ്രസ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർത്ഥി.
ഒളവട്ടൂർ എഎംഎൽപി സ്കൂൾ വിദ്യാർത്ഥിയാണ് അഹമ്മദ് കബീർ. കുട്ടിക്ക് നീന്തൽ അറിയില്ലായിരുന്നു എന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക