നാടൻ വേഷങ്ങളിലൂടെ മലയാളിക്ക് വളരെയധികം സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. തന്റെ എല്ലാ ചിത്രങ്ങളിലും താരം നാടൻ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇപ്പോൾ കിടിലൻ മേക്കോവറിൽ എത്തിയിരിക്കുകയാണ് താരം. മോഡേൺ വസ്ത്രത്തിൽ വളരെയധികം സ്റ്റൈലിഷ് ആണ് താരം പ്രത്യക്ഷപ്പെട്ടത്.
‘എന്തെങ്കിലും പുതുതായി ചെയ്യണമെന്നുണ്ടായിരുന്നു. അതിന് വിശ്വസിക്കാവുന്ന ഒരാളെ വേണമായിരുന്നു. നന്ദി സംവിധായകൻ എബ്രിഡ് ഷൈൻ’ എന്ന അടിക്കുറിപ്പോടെ ഷീലു തന്നെയാണ് മേക്കോവറിലുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. താരങ്ങൾ അടക്കം നിരവധി പേരാണ് ഷീലുവിന്റെ ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തുന്നത്.
സംവിധായകൻ എബ്രിഡ് പകർത്തിയ ചിത്രങ്ങൾക്കുള്ള ഷീലുവിന്റെ ഔട്ട്ഫിറ്റ് തയ്യാറാക്കിയത് മിനി സോന്ധിയാണ്. വിപ്പിംഗ് ബോയ് എന്ന 2013ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ഷീലു പിന്നീട് മംഗ്ലീഷ്, ഷീ ടാക്സി, സോളോ, പുതിയ നിയമം, പുത്തൻ പണം, കനൽ, ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക