പുതുപ്പള്ളിയിൽ യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിസ്മയിപ്പിക്കുന്ന വിജയം ഉണ്ടാകും എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽഡിഎഫ് സർക്കാറിന്റെ ഭരണത്തിന്റെ വിധിയെഴുത്താവും പുതുപ്പള്ളിയിലേത് എന്ന് എൽഡിഎഫും യുഡിഎഫും മുൻപ് പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു
ഓണക്കാലം വറുതിക്കാലമാക്കിയതടക്കമുള്ള എൽഡിഎഫ് സർക്കാരിനെതിരായ വികാരം അവിടുത്തെ വോട്ടർമാരിൽ പ്രകടമാണെന്നും അവരുടെ അതൃപ്തി വോട്ടെടുപ്പിൽ പ്രതിഫലിക്കും എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവർക്ക് വേണ്ടത് എന്താണെന്ന് അറിഞ്ഞു ചെയ്തുകൊടുത്ത ഉമ്മൻചാണ്ടി എന്ന നേതാവിനെ പുതുപ്പള്ളിക്കാർക്ക് മരിച്ചാലും മറക്കാനാവില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക