പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ ഉള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു. പോളിംഗ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രവും സ്ട്രോങ്ങ് റൂമും വോട്ടെണ്ണലും എല്ലാം നടക്കുന്നത് കോട്ടയം ബസേലിയസ് കോളേജിലാണ്. ജില്ലാ കളക്ടർ വി വിഘ്നേശ്വരി കോളേജിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ബസേലിയസ് കോളേജിനും പോളിംഗ് ബൂത്തുകൾ ആയി പ്രവർത്തിക്കുന്ന പുതുപ്പള്ളി മണ്ഡലത്തിലെ സ്കൂളുകൾക്കും സെപ്റ്റംബർ എട്ടുവരെ അവധിയാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്നും നാളെയും മണ്ഡലത്തിൽ ഡ്രൈ ഡേ യും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സർക്കാർ, അർദ്ധസർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക