തൃശൂരിലെ പ്രശസ്തമായ പുലികളിയിൽ പെൺപുലിയായി തിളങ്ങി തൃശൂർ നഗരത്തെ ആവേശത്തിലാക്കിയ പെൺപുലി സമൂഹമാധ്യമങ്ങളിൽ താരമാകുകയാണ്. ഇതാരാണെന്നല്ലേ, സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രത്തിലെ നായിക നിമിഷ ബിജോയാണ് പെൺപുലി ആയെത്തിയത്.
ഇത് ആദ്യമായാണ് സിനിമാ മേഖലയിൽ നിന്നും ഒരു താരം പുലിയായി വേഷമിടുന്നത്. നിമിഷ ബിജോ പുലിയായി വേഷമിടുന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ ആയിരക്കണക്കിന് ആരാധകരാണ് ഈ യുവ അഭിനേത്രിയുടെ പ്രകടനം കാണാനായി തടിച്ചുകൂടിയത്.
ഒരാഴ്ച നീണ്ട പ്രത്യേക പരിശീലനവും വ്രതാനുഷ്ഠാനവും നടത്തി കഠിന പ്രയത്നത്തിലൂടെയാണ് ജനങ്ങൾക്കായി ഈ പ്രകടനം നടത്തിയത്. താരത്തിന്റെ ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക