കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. കോട്ടയം പാമ്പാടിയിലാണ് പ്രചാരണ പരിപാടികള്‍ സമാപിച്ചത്.
പ്രവർത്തകർക്ക് വലിയ ആവേശം നൽകുന്ന റോഡ് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കൾ പുതുപ്പള്ളിയിൽ നിറഞ്ഞുനിന്നു.
ഇന്നലെ ആറു മണിയോടെ, കൊട്ടിക്കലാശം അവസാനിച്ചു. പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്.
നാളെ പുതുപ്പള്ളി വിധിയെഴുതുമ്പോള്‍, വിജയ പ്രതീക്ഷതയിലാണ് മൂന്നു മുന്നണികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക