ഭാവി തലമുറയിൽ സംസ്കാരവും മനുഷ്യത്വവും വളർത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത്തരത്തിൽ അധ്യാപകരെ ഓർമിക്കുന്നതിനു വേണ്ടി ഇന്ന് അധ്യാപക ദിനമായി ആചരിക്കുകയാണ്. അധ്യാപക ദിനത്തിൽ എല്ലാവർക്കും അധ്യാപക ദിന ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അധ്യാപക ദിനാശംസകൾ അറിയിച്ചത്.
സംസ്കാരസമ്പന്നരയൊരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വളരെ വലിയ പങ്കു വഹിക്കുന്നവരാണ് അധ്യാപകർ എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ വികസിതമായ കേരളത്തെ വാർത്തെടുക്കുന്നതിന് അധ്യാപകർക്കൊപ്പം നമുക്കും അണിനിരക്കാം എന്നും പിണറായി വിജയൻ പറഞ്ഞു.
“സംസ്കാര സമ്പന്നമായൊരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് അധ്യാപകർ. ശാസ്ത്രീയമായ കാഴ്ചപ്പാട് വരുംതലമുറയ്ക്ക് പകർന്നുനൽകാനും കൂടുതൽ മികച്ച ഒരു ലോകം നിർമ്മിക്കാൻ അവരെ സന്നദ്ധരാക്കാനും അധ്യാപകർക്ക് സാധിക്കും. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതായി മാറിയതിനു പിന്നിലും അനേകം അധ്യാപകരുടെ കഠിന പ്രയത്നമുണ്ട്. നമ്മൾ നേടിയ സാമൂഹിക പുരോഗതിയും ഈ നേട്ടങ്ങൾക്ക് ശക്തി പകർന്നു. ഈ വളർച്ചയിലൂന്നിക്കൊണ്ട് മികച്ച വിദ്യാഭ്യാസവും നൈപുണിയുമുള്ള ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്. കൂടുതൽ വികസിതവും പുരോഗനോന്മുഖവുമായൊരു നവകേരളത്തെ വാർത്തെടുക്കുന്നതിനായി നമ്മുടെ അധ്യാപകർക്കൊപ്പം അണിനിരക്കാം. എല്ലാവർക്കും അധ്യാപക ദിനാശംസകൾ”.
പ്രതികരിക്കാൻ ഇവിടെ എഴുതുക