ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആയ ആദിത്യ എൽ 1 രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ പ്രക്രിയയും വിജയകരമായി പൂർത്തിയാക്കി. സെപ്റ്റംബർ 10നാണ് അടുത്ത ഭ്രമണപഥം ഉയർത്തൽ പ്രക്രിയ നടക്കുക. നിലവിൽ 282കി. മീ *40225 കി.മീ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ.
മൂന്ന് ഭ്രമണപഥം ഉയർത്തൽ പ്രക്രിയ കൂടി പൂർത്തിയാക്കിയ ശേഷം ഭൂമിയുടെ ആകർഷണ വലയത്തിൽ നിന്നും പുറത്തു കടക്കുന്ന ആദിത്യ ലഗ്രാഞ്ച് ബിന്ദുവിന് ചുറ്റുമുള്ള സാങ്കല്പിക ഭ്രമണപഥത്തിൽ എത്തിച്ചേരും. 15 ലക്ഷം കിലോമീറ്റർ ആണ് 125 ദിവസം കൊണ്ട് ആദിത്യ സഞ്ചരിക്കുക. ബംഗളുരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക