ഭവന പ്രതിസന്ധിയെ തുടർന്ന് കാനഡ വിദേശ വിദ്യാർഥി വിസയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി സൂചന.
ആവശ്യക്കാരേറിയതിനെ തുടർന്ന് കാനഡയിൽ വീടുകളുടെ വിലയിലും വാടകയിലും മൂന്നിരട്ടിയിലേറെയാണ് വർദ്ധനവ് വരുത്തിയത്.
ഭവന മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാൻ വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്ന കാര്യം ആലോചിക്കുന്നതായി ഹൗസിംഗ് മന്ത്രി അറിയിച്ചു.
2022ൽ 8 ലക്ഷത്തിലേറെയായിരുന്നു കാനഡയിലെത്തിയ വിദേശ വിദ്യാർത്ഥികളുടെ എണ്ണം. അഞ്ചുവർഷം മുൻപ് ഉണ്ടായിരുന്നതിന്റെ 75% വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക