സൈബർ അധിക്ഷേപങ്ങൾക്കെതിരെ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു നൽകിയ പരാതിയിൽ ഫാന്റം പൈലി എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനെ പ്രതിയാക്കി പോലീസ് കേസെടുത്തു.
സ്ത്രീകളുടെ അന്തസ്സ് കെടുത്തുന്ന പ്രവർത്തി, സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുക എന്നീ കേസുകൾ ചുമത്തി ഐപിസി 509, കേരള പോലീസ് ആക്ടിലെ 119, 120 എന്നീ വകുപ്പുകൾ പ്രകാരമാണ് മണർകാട് പോലീസ് പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക്കിന്റെ ഭാര്യ ഗീതു സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ കോട്ടയം എസ്പി ഓഫീസിൽ നേരിട്ട് എത്തി പരാതി നൽകിയത്.
ഗർഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപ വോട്ട് നേടാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ വോട്ട് അഭ്യർത്ഥിക്കുന്ന വീഡിയോ ഉൾപ്പെടെ പ്രചരിപ്പിച്ചായിരുന്നു പ്രചാരണം നടന്നിരുന്നത്. 9 മാസം ഗർഭിണിയായ തന്നെ ഗർഭിണി എന്ന് അവകാശപ്പെടുന്ന ഭാര്യ എന്ന് പരിഹസിച്ചത് ഏറെ വേദനിപ്പിച്ചതായി നേരത്തെ ഗീതു പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക