ഇന്നുമുതലാണ് പുതിയ പ്ലാറ്റ്ഫോമിലേക്ക് കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം മാറിയത്. www.onlineksrtcswift.com മൊബൈൽ അപ്ലിക്കേഷൻ Ente KSRTC Neo OPRS, ഇവ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള കരാർ ഈ മാസം 30ന് അവസാനിക്കുന്നതിനാലാണ് പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്.
പുതിയ സർവീസ് പ്രൊവൈഡറായി തിരഞ്ഞെടുക്കപ്പെട്ട കമ്പനിയുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുന്നതിനായി മെയ് മുതൽ ഓഗസ്റ്റ് 31 വരെ സ്വിഫ്റ്റ് സർവീസുകളുടെ ബുക്കിംഗ് പുതിയ പ്ലാറ്റ്ഫോമിൽ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക