കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പോളിങ് വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപണവുമായി ചാണ്ടി ഉമ്മന്‍. മുപ്പതില്‍ അധികം ബൂത്തുകളില്‍ പോളിങ് മന്ദഗതിയിലായിരുന്നു. ഒരുപാട് പേര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടു.
നിരവധി ആളുകൾക്ക് വോട്ട് ചെയ്യാതെ തിരിച്ചു പോകേണ്ടി വന്നു. പരാതി നൽകിയിട്ടും വോട്ടിങ് മെഷിൻ അനുവദിച്ചില്ല. പോളിങ് വൈകിയതിനു പിന്നിലെ കാരണം അന്വേഷിക്കണമെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. മണ്ഡലത്തിൽ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക