ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും നല്കുന്ന ഫലമാണ് പേരയ്ക്ക. ഒരു വിധത്തിലുള്ള നിയന്ത്രണവുമില്ലാതെ കഴിയ്ക്കാനാവും. തടി കുറയ്ക്കുന്നതിനും പേരയ്ക്ക വളരെ നല്ലതാണ്. ദഹനം എളുപ്പമാക്കുന്നതിലൂടെ നമ്മുടെ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും പേരയ്ക്ക നല്ലതാണ്.
വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും ഇത് കൂട്ടുന്നു. ദിവസവും ഓരോ പേരയ്ക്കയെങ്കിലും കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നല്ല ആരോഗ്യം നേടാനും ഒരുപാട് സഹായിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധം പോലുള്ള പ്രശ്നങ്ങളും പേരയ്ക്ക ഇല്ലാതാക്കുന്നു.
പ്രമേഹത്തിനെ നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ സാധിക്കുന്നു. പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൈസാമികാണ് പ്രമേഹത്തെ തടയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക