ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുമെന്ന ചർച്ചകൾക്കിടെ പേര് മാറ്റത്തിന് പിന്തുണയുമായി നടൻ അമിതാഭ് ബച്ചൻ. ‘ഭാരത് മാതാ കീ ജയ്’ എന്ന് ബച്ചൻ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ കൊടിയും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ട്വീറ്റിനെ അനുകൂലിച്ചും എതിർത്തും നിരവധിപേർ രംഗത്തെത്തി. ബച്ചൻ ബി.ജെ.പിയിൽ ചേരാൻ പോകുന്നതിന്റെ സൂചനയാണെന്ന് ചിലർ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റണമെന്ന് നേരിട്ടുപറയാൻ എന്തുകൊണ്ടാണ് തന്റേടമില്ലാത്തതെന്ന് ചോദിക്കുന്നവരുമുണ്ട്.
T 4759 – 🇮🇳 भारत माता की जय 🚩
— Amitabh Bachchan (@SrBachchan) September 5, 2023
സെപ്തംബർ 18 മുതൽ 22 വരെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. ഔദ്യോഗിക പ്രമേയത്തിലൂടെ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക