പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും ഇന്ത്യയ്ക്ക് പകരം ഭാരത്. ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ടാണ് പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്ന പരാമർശമാണുണ്ടായത്. 2 0-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിക്കുള്ള സന്ദർശനത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക രേഖയിലാണ് പരാമർശം ഉള്ളത്. ജി20 ഉച്ചകോടി ക്ഷണക്കത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് രാഷ്ട്രപതി ഭവൻ ഉപയോഗിച്ചതിന് പിന്നാലെയാണിത്.
ഇന്ത്യയുടെ പേര് ഭാരതം എന്ന് മാത്രമാക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇന്ന് ജി 20 ഉച്ചകോടിക്കുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. കത്ത് പുറത്തുവന്നതിനുപിന്നാലെ പ്രതിപക്ഷം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
സെപ്റ്റംബർ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇന്ത്യ ഒഴിവാക്കി ഭാരതമെന്നാക്കുന്നതിനുള്ള ബില്ലുകള്‍ കേന്ദ്ര സർക്കാർ അവതരിപ്പിക്കുമെന്നാണ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക