ദുബൈ: ഇരുന്നൂറോളം രാജ്യങ്ങളിലായി 10200 പേര്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക് വഴി ജോലി ലഭ്യമാക്കാന്‍ കഴിഞ്ഞതായി മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. കൂടുതൽ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതായും ഇതിന്റെ ഭാഗമായി യുഎഇയിലെ വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തിയതായും മന്ത്രി ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആരോഗ്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നിലവിലുണ്ട്. അടുത്ത ആറ് മാസത്തിനുളളില്‍ കേരളത്തില്‍ നിന്നുളള ആയിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി ലഭ്യമാക്കും.
ഇതിന്റെ ആദ്യഘട്ടമായി എൻപതോളം പേര് അടുത്തയാഴ്ച യുഎഇയില്‍ എത്തും. തീര്‍ത്തും സൗജന്യമായാണ് ഒഡേപെക് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയില്‍ പരിശീലനവും നല്കി വരുന്നു. തൊഴിലന്വേഷകര്‍ക്ക് അറബിക് ഭാഷയില്‍ കൂടി പരിശീലനം നല്‍കുന്നതിനുളള നടപടി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക