പാലക്കാട്: ബസില്‍ വച്ച് പതിനഞ്ചുകാരിയെ ലൈംഗികമായി അതിക്രമിച്ച ജീവനക്കാരന് അറസ്റ്റില്‍. 48കാരനായ മലപ്പുറം വട്ടങ്കുളം സ്വദേശി കൊട്ടാരത്തില്‍വീട്ടില്‍ അബ്ദുല്‍ റസാഖിനെയാണ് തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്.
പട്ടാമ്പി എടപ്പാള്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണു പ്രതി. സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിക്കുനേരെ ബസില്‍വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു പ്രതി.
സ്കൂളിലെത്തിയ വിദ്യാര്‍ഥിനി അധ്യാപകരോടു വിവരം പറഞ്ഞു. തുടര്‍ന്ന് അധ്യാപകര്‍ തൃത്താല പൊലീസില്‍ പരാതി നല്കി. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക