ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ‘800’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. മുത്തയ്യ മുരളീധരനും മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ സനത്ത് ജയസൂര്യയും പങ്കെടുത്ത ചടങ്ങിൽ സച്ചിൻ ടെണ്ടുൽക്കറാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലര് റിലീസ് ചെയ്തത്.
ഓസ്കർ ചിത്രം ‘സ്ലം ഡോഗ് മില്യനയ’റിലൂടെ പ്രശസ്തനായ മധുർ മിത്തലാണ് ചിത്രത്തിൽ മുരളീധരനായി വേഷമിടുന്നത്.
https://youtu.be/UTuQyWpoqW8
അനാഥനായി വളർന്ന ഒരു ബാലൻ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ക്രിക്കറ്ററായി വളർന്ന കഥയാണ് മുത്തയ്യ മുരളീധരന്റേത്. ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്ട്രേലിയ എന്നിവിടങ്ങളാണ് 800ന്റെ പ്രധാന ലൊക്കേഷനുകൾ.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രം എം എസ് ശ്രീപതിയാണ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. മഹിമ നമ്പ്യാർ, നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക