ഒരു പൊതുപരിപാടിക്കിടെ സ്ത്രീയെ പരിഹസിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഗ്രാമത്തില്‍ ഫാക്ടറി സ്ഥാപിക്കുമോയെന്ന് ചോദിച്ച യുവതിയെ ആണ് അവഹേളിച്ചത്. ചന്ദ്രയാന്‍ 4ല്‍ നിങ്ങളെ ചന്ദ്രനിലേക്ക് അയക്കും എന്നാണ് ഖട്ടാര്‍ യുവതിയോട് പറഞ്ഞത്.
സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി തന്റെ അയൽ ഗ്രാമമായ ഭട്ടോൽ ജട്ടനിൽ ഒരു ഫാക്ടറി സ്ഥാപിക്കാമോ എന്ന് യുവതി ഹരിയാന മുഖ്യമന്ത്രിയോട് ചോദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അടുത്ത തവണ നിങ്ങളെ ചന്ദ്രയാന്‍ 4ല്‍ ചന്ദ്രനിലേക്ക് അയക്കും, അവിടെയിരിക്ക് എന്നായിരുന്നു ഖട്ടാറിന്റെ മറുപടി.
ദൃശ്യത്തില്‍ പൊതുയോഗം നടന്ന സ്ഥലം വ്യക്തമല്ല. ജൻ സംവാദ് പരിപാടിയുടെ ഭാഗമായി ഖട്ടാർ ഇപ്പോൾ ഹിസാർ ജില്ലയിലാണ്. ഹരിയാന മുഖ്യമന്ത്രിയുടെ ചന്ദ്രയാൻ പരാമർത്തിനെതിരെ കോണ്‍ഗ്രസും എഎപിയും രംഗത്തെത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളായ രൺദീപ് സിങ് സുർജേവാല ഉൾപ്പടെ വിമര്‍ശിച്ചു.
സ്ത്രീകളോടുള്ള അവഹേളനവും അനാദരവും ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഡിഎന്‍എയില്‍ മാത്രമാണുള്ളതെന്ന് സുര്‍ജേവാല സമൂഹ മാധ്യമമായ എക്സില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക