ആധാറിലെ വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി യു ഐ ഡി എ ഐ ( യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ). നിലവിൽ 2023 ഡിസംബർ 14 വരെയാണ് ഉപയോക്താക്കൾക്ക് യു ഐ ഡി എ ഐ സാവകാശം അനുവദിച്ചിരിക്കുന്നത്.
സെപ്റ്റംബർ 14ന് സൗജന്യമായി വിവരങ്ങൾ പുതുക്കുന്നതിനുള്ള തീയതി അവസാനിക്കാനിരിക്കെയാണ് നടപടി. നിലവിൽ ഇതോടെ മൂന്നുമാസത്തേക്ക് കൂടി ഉപയോക്താക്കൾക്ക് സാവകാശം ലഭിക്കും. ഇനിയും നിരവധി ആളുകൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട് എന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.
അടുത്തിടെയാണ് 10 വർഷം പഴക്കമുള്ള ആധാർ കാർഡ് വിവരങ്ങൾ പുതുക്കണമെന്ന് സർക്കാർ വ്യക്തമാക്കിയത്. ആധാർ നിർബന്ധമാക്കുന്ന സേവനങ്ങളും മറ്റും ലഭിക്കുന്നതിന് ആധാർ അപ്ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക