തിരുവനന്തപുരം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയം അംഗീകരിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സഹതാപ തരംഗം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സഹതാപ തരംഗം ഉണ്ടായ തെരഞ്ഞെടുപ്പില്‍ മരണാനന്തരച്ചടങ്ങുപോലും വോട്ടിങ് സമയത്താണ് നടന്നത്. സഹതാപം നല്ല രീതിയില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഇത്തവണ 42,000 വോട്ട് ലഭിച്ചത് എല്‍ഡിഎഫിന്റെ മികവുറ്റ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ഗോവിന്ദന് പറഞ്ഞു.
പരാജയ കാരണം വിശദമായി പരിശോധിക്കും. ഫലം സർക്കാരിന് താക്കിതല്ല. അടിത്തറ ചോരാതെ കാക്കാനായി. ഉമ്മൻ ചാണ്ടിയുടെ വിജയം എന്ന് ചാണ്ടി ഉമ്മൻ തന്നെ പറഞ്ഞു. സഹതാപ തരംഗം ഉണ്ടെന്ന് അവർ തന്നെ പറയുന്നു. തരംഗത്തിന് മുന്നിൽ സർക്കാരിനെ പറഞ്ഞിട്ട് കാര്യമില്ല. സർക്കാരിന് എതിരായ വികാര പ്രകടനമല്ല തിരഞ്ഞെടുപ്പ് ഫലം. ഫലം നല്ല രീതിയിൽ പരിശോധിച്ച് മുന്നോട്ട് പോകും, അതല്ലേ വേണ്ടത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക