സൂരറൈ പോട്രിന് ശേഷം സൂര്യയും സുധ കൊങ്ങരയും വീണ്ടും ഒന്നിക്കുന്നു. സൂര്യയുടെ 43-ാമത്തെ ചിത്രമായതിനാല്‍ സൂര്യ 43 എന്നാണ് ചിത്രത്തിനു താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.
നസ്രിയയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയാകുന്നത്. ഇതാദ്യമായിട്ടാണ് സൂര്യയും നസ്രിയയും ഒന്നിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും എത്തുന്നുയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.
“സൂരറൈ പോട്രുവുമായി താരതമ്യപ്പെടുത്തുമ്പോൾ എന്റെ അടുത്ത പ്രോജക്റ്റ് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്. ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ്, പക്ഷേ ഇതൊരു ബയോപിക് അല്ല. ഇതൊരു സിനിമയാണ്. നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും. ഇത് എന്റെ പാഷൻ പ്രോജക്റ്റാണെന്ന് താൻ കരുതുന്നു, സൂര്യയും അതിൽ ഒരുപോലെ ആവേശത്തിലാണ്.” സുധ മാധ്യമത്തോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക