പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി സിപിഎം നേതാവ് ഇ പി ജയരാജന് രംഗത്ത്. ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്നാണ് ഇ പി ജയരാജന്റെ ആരോപണം.
പാര്‍ട്ടിയുടെ മുഴുവന്‍ വോട്ടുകളും ജെയ്ക്കിന് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ബിജെപി വോട്ടുകൾ ചാണ്ടി ഉമ്മന്‍ പോയെന്നുമാണ് ഇ പി പ്രതികരിച്ചത്. മുഴുവന്‍ ഫലവും വരട്ടയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക