സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിവരുന്ന പത്താംതരം തുല്യതാ പരീക്ഷക്ക് സെപ്റ്റംബർ 11ന് തുടക്കമാകും. സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 20 വരെയാണ് പരീക്ഷ നടക്കുന്നത്. പത്താംതരം തുല്യത കോഴ്സിന്റെ പതിനാറാം ബാച്ച് പൊതുപരീക്ഷയാണ് സെപ്റ്റംബർ 11ന് ആരംഭിക്കുന്നത്.
സെപ്റ്റംബർ 11, 12, 13, 14, 15, 16, 18 എന്നീ തീയതികളിൽ യഥാക്രമം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, രസതന്ത്രം, ഊർജ്ജതന്ത്രം, ജീവശാസ്ത്രം, ഇൻഫർമേഷൻ ടെക്നോളജി, ഗണിതശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിങ്ങനെയാണ് പരീക്ഷ നടക്കുക.
മലപ്പുറം ജില്ലയിൽ 31 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയിൽ1011 പുരുഷന്മാരും 1921 സ്ത്രീകളും395 പട്ടികജാതിക്കാരും37 പട്ടികവർഗ്ഗക്കാരും 85 സവിശേഷ സഹായം ആവശ്യമുള്ള പഠിതാക്കളും ഉൾപ്പെടെ 2932 പേരാണ് പരീക്ഷ എഴുതുന്നത്. പത്താം പരം തുല്യതാ കോഴ്സിന് ചേർന്നവർക്ക് അവധി ദിവസങ്ങളിൽ സാക്ഷരതാ മിഷൻ സമ്പർക്ക ക്ലാസുകൾ നൽകിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക