നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളില്‍ ഒന്നാണ് കണ്ണ്. കണ്ണിന് താഴേയുള്ള കറുത്തപ്പാടുകള്‍ മിക്ക സ്ത്രീകള്‍ക്കും വലിയ പ്രശ്നമാണ്. മിക്കവരും കണ്ണിന് ചുറ്റുമുള്ള കറുത്തപ്പാടുകള്‍ മാറാന്‍ പലതരത്തിലുള്ള ക്രീമുകളും എണ്ണകളും ഉപയോഗിച്ച് കാണും. പക്ഷേ ഫലം ഉണ്ടായി കാണില്ല. കണ്ണുകളും കണ്ണുകള്‍ക്ക് ചുറ്റും ചൊറിയുന്നതും തിരുമുന്നതും ആ ഭാഗങ്ങളിലെ രക്ത ധമനികള്‍ വികസിക്കുന്നതിനും അതു വഴി കറുത്ത പാടുകള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു.
കണ്ണിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും വേണം. കണ്ണിന് താഴെയുള്ള കറുപ്പ് നിറം പലരുടെയും പ്രശ്നമാണ്. കണ്ണിന്റെ താഴെയുള്ള കറുപ്പ് നിറം മാറാന്‍ പല തരത്തിലുള്ള ക്രീമുകളും ഉപയോഗിച്ച് കാണും. കെമിക്കലുകള്‍ അടങ്ങിയ ക്രീമുകള്‍ കണ്ണിന് താഴേ പുരട്ടുന്നത് ഏറെ ദോഷം ചെയ്യും. കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നോ.
1. ദിവസവും ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്ത നിറം മാറി കിട്ടാന്‍ ഗുണം ചെയ്യും.
2. ഉറങ്ങുന്നതിന് മുമ്ബ് കണ്ണിന് താഴെ ആല്‍മണ്ട് ഒായില്‍ പുരട്ടുന്നത് കറുത്ത നിറം മാറാന്‍ നല്ലതാണ്.
3. ടീ ബാഗുകള്‍ ഉപയോഗിക്കുക. അടഞ്ഞ കണ്ണുകളില്‍ തണുത്ത ചായ ബാഗുകള്‍ പ്രയോഗിക്കുക. ഹെര്‍ബല്‍ ടീ ബാഗുകള്‍ ഉപയോഗിക്കരുത്.
4. കോട്ടണ്‍ തുണി ഉപയോഗിച്ച് റോസ് വാട്ടറില്‍ മുക്കി കണ്ണിന് താഴേ വയ്ക്കുന്നത് കണ്ണിന് കുളിര്‍മ കിട്ടാനും കറുത്ത പാട് മാറാനും ഗുണം ചെയ്യും.
5. തക്കാളി നീര്, മഞ്ഞള്‍, നാരങ്ങ നീര് എന്നിവ ഒരുമിച്ച് ചേര്‍ത്ത് കണ്ണിന് താഴേ പുരട്ടുന്നത് കറുപ്പ് നിറം കിട്ടാന്‍ നല്ലതാണ്.
6. വെള്ളരിക്ക കണ്ണിന് മുകളില്‍ വയ്ക്കുന്നത് തണ്ണുപ്പ് കിട്ടാന്‍ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക