ഡൽഹി: ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി.ലോകത്തിനാകെ നിർണായകമായ വിഷയങ്ങൾക്കാണ് ഉച്ചകോടിയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.
ഇന്നും നാളെയുമാണ് ജി 20 ഉച്ചകോടി. ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ലോക നേതാക്കൾ എത്തിക്കഴിഞ്ഞു. ഇന്ന് വൈകിട്ടാണ് ലോക നേതാക്കൾക്ക് രാഷ്ട്രപതി ദൗപതി മുർമു ഒരുക്കുന്ന അത്താഴ വിരുന്ന്. മുൻ പ്രധാനമന്ത്രിമാരായ മൻ മോഹൻ സിംഗ്, എച്ച് ഡി ദേവഗൗഡ എന്നിവരെ അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക