റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. ദുരന്തമേഖലയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മറകാഷ് നഗരത്തിലാണ് രാജ്യത്തെ വിറപ്പിച്ച ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 18.5 കിലോ മീറ്റര്‍ ആഴത്തിലാണ്. രാത്രി 11:11നുണ്ടായ ഭൂചലനം സെക്കന്റുകള്‍ നീണ്ടുനിന്നു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ചരിത്ര നഗരമായ മറാകഷിലെ ചില ഭാഗങ്ങള്‍ക്ക് ഭൂകമ്പത്തില്‍ കേടുപാട് പറ്റിയെന്നും റിപോര്‍ട്ടുണ്ട്.
https://twitter.com/i/status/1700316184862703918
പ്രതികരിക്കാൻ ഇവിടെ എഴുതുക