ഇന്ത്യയിൽ സംഘപരിവാറിനെ അധികാരത്തിൽ നിന്നു പുറത്താക്കാൻ എന്തു വിട്ടുവീഴ്ചക്കും സി പി എം തയ്യാറാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ.
കേരളത്തിനെതിരായ കേന്ദ്ര സർക്കാർ നയങ്ങളെ യു ഡി എഫ് പിന്തുണക്കുന്നുവെന്നും, കേന്ദ്ര സർക്കാർ അങ്ങേയറ്റം വർഗീയ ചേരിതിരിവുണ്ടാക്കുകയാണെന്നും കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരേ മലപ്പുറം അരീക്കോട്ട് സി പി ഐ എം സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് എ വിജയരാഘവൻ പറഞ്ഞു.
‘ഇടതുപക്ഷം ഭരിയ്ക്കുന്ന കേരളത്തിൽ മാത്രമാണ് വിവേചനമില്ലാത്തത്. കേരളത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ഗൂഢാലോചന നടത്തുന്നു. കേരളത്തിനെതിരായ കേന്ദ്ര സർക്കാർ നയങ്ങളെ യു ഡി എഫ് പിന്തുണക്കുന്നു’, എ വിജയരാഘവൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക