എറണാകുളം: പെരുമ്പാവൂരിൽ പഴയ കെട്ടിടത്തിന്റെ അടച്ചിട്ട മുറിക്കുള്ളിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി. എം സി റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്താണ് സംഭവം. ഏതാനും വർഷത്തോളമായി അടഞ്ഞുകിടക്കുന്ന മുറിയായിരുന്നു.
പ്രദേശത്താകെ ദുർഗന്ധം പരന്നതോടെ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സുഹൃത്തിനെ കാണാനില്ലെന്ന് പറഞ്ഞ് രണ്ട് അതിഥി തൊഴിലാളികൾ ഇന്ന് പരാതിയുമായി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക