ഒറ്റ ചാർജിൽ 465 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന നെക്സോൺ ഇ വി പതിപ്പ് ടാറ്റ കഴിഞ്ഞദിവസം പുറത്തിറക്കി. പുത്തൻ രൂപത്തിൽ ആഡംബര കാറുകളോട് കിടപിടിക്കുന്ന തരത്തിലാണ് നെക്സോണിനെ ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. വാഹനം സെപ്റ്റംബർ 14ന് വിപണിയിലെത്തും. അകത്തും പുറത്തും വലിയ മാറ്റങ്ങളുമായി എത്തിയ ടാറ്റ നെക്സോൺ പവർ ട്രെയിനിലും റേഞ്ചിലും ചെറിയ മാറ്റങ്ങളോടെയാണ് ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
മീഡിയം റേഞ്ച് ലോങ്ങ് റേഞ്ച് പതിപ്പുകളിലായി ക്രിയേറ്റീവ് പ്ലസ്, ഫിയർലെസ്, ഫിയർ ലെസ് പ്ലസ്, ഫി യർ ലെസ് പ്ലസ് ട, എംപവേർഡ്, എംപവേർഡ് പ്ലസ് എന്നിങ്ങനെ ആറു വേരിയന്റുകളിലായി വിപണിയിൽ എത്തുന്ന നെക്സോൺ ഫ്യൂച്ചറസ്റ്റിക് ഡിസൈനിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
പഴയ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഡ്രൈവ് മോഡ്സെലക്ട് ചെയ്യുന്നതിന് നെക്സോൺ ഓട്ടോമാറ്റിക്കിന് സമാനമായ ലിവറാണ് നൽകിയിട്ടുള്ളത്. നിക്സോൺ ഇ വിയിൽ 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ആണ് നൽകിയിരിക്കുന്നത്. 360 ഡിഗ്രി ക്യാമറ, ഐ ആർ എ കണക്ടഡ് കാർ ഫീച്ചറുകൾ, വയർലെസ് ചാർജിങ് വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ, സൺ റൂഫ് 8 ജെബിഎൽ സ്പീക്കർ നൽകിയിട്ടുള്ള ഹർമൻ മ്യൂസിക് സിസ്റ്റം തുടങ്ങിയവയാണ് ഉയർന്ന വേരിയന്റിൽ നൽകിയിട്ടുള്ളത്.
30 കിലോ വാട്ട് ബാറ്ററിയാണ് മീഡിയം റേഞ്ചിൽ നൽകിയിട്ടുള്ളതെങ്കിൽ ലോങ്ങ് റേഞ്ചിൽ 40.5 കിലോ ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ലോങ്ങ് റേഞ്ചിന് 465 കിലോമീറ്റർ മീഡിയം റേഞ്ചിന് 325 കിലോമീറ്റർ റേഞ്ചുകളിലാണ് പുതിയ നെക്സോൺ ഇ വി വിപണിയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക