സോളാർ രക്തത്തിൽ ഇടതുപക്ഷത്തിന് യാതൊരുവിധ പങ്കുമില്ലെന്നും നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്കൊപ്പമാണ് ഇരിക്കുന്നത് എന്നും ചാണ്ടി ഉമ്മനോട് കെടി ജലീൽ പറഞ്ഞു. ഇടതുപക്ഷത്തിന് ഉള്ളത് രാഷ്ട്രീയ എതിരാളികൾ മാത്രമാണെന്നും രാഷ്ട്രീയ ശത്രുക്കൾ ഇല്ലെന്നും ജലീൽ പറഞ്ഞു.
സോളാർ കേസിന്റെ ശില്പിയും രക്ഷിതാവും എല്ലാം കോൺഗ്രസുകാരാണ് എന്നും ആരെയും ഇല്ലാതാക്കി നിഷ്കാസനം ചെയ്യുന്ന സ്വഭാവം ഇടതുപക്ഷത്തിന് ഇല്ലെന്നും കെ ടി ജലീൽ പറഞ്ഞു. ഉമ്മൻചാണ്ടിയെ സോളാർ കേസിൽ പ്രതിസ്ഥാനത്ത് നിർത്തി വ്യക്തിഹത്യ നടത്താൻ ഏതെങ്കിലും ഇടതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചിരുന്നോ എന്ന് ചോദിച്ച കെ ടി ജലീൽ കേരളത്തിലെ പല വിവാദങ്ങളുടെയും അടിവേരു ചികഞ്ഞാൽ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിലാണ് എത്തിനിൽക്കുക എന്നും പറഞ്ഞു.
സോളാർ കേസ് ഉയർത്തിക്കൊണ്ടുവന്നത് കോൺഗ്രസാണ്. സോളാറിൽ സിപിഎമ്മിന് എന്ത് പങ്കാണ് ഉള്ളത്? സിബിഐ റിപ്പോർട്ടിൽ എവിടെയെങ്കിലും ഇടതുപക്ഷ സർക്കാരിന്റെ ഇടപെടലിനെ കുറിച്ച് പറയുന്നുണ്ടോ എന്നും ചാണ്ടി ഉമ്മനോട് ചോദിച്ച കെ ടി ജലീൽ ചാണ്ടി ഉമ്മന്റെ ശത്രുക്കൾ അദ്ദേഹത്തോടൊപ്പം തന്നെയാണ് എന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക